പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം പ്രകാരം പ്രായപൂര്‍ത്തിയായവര്‍ നഗ്‌നഫോട്ടോകള്‍ കൈവശം വയ്ക്കുന്നതിനെതിരെ കേസെടുക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീക്കും പുരുഷനുമെതിരായ ക്രിമിനല്‍ നടപടി കോടതി റദ്ദാക്കി. പ്രായപൂര്‍ത്തിയായ പുരുഷനോ സ്ത്രീയോ ലൈംഗിക ചുവയുള്ള സ്വന്തം ഫോട്ടോ കൈവശം വയ്ക്കുന്നത് 1986ലെ നിയമത്തിലെ 60-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

അതേസമയം അത്തരം ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതിന് പ്രോസിക്യൂഷന് കേസെടുക്കാവുന്നതാണെന്നാണ് ഹൈക്കോടതി ജഡ്ജി രാജ വിജയരാഘവന്‍ ഉത്തരവിട്ടു.

2008 ലാണ് ഇതുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് പേരുടെ ബാഗില്‍ നിന്നും ക്യാമറകള്‍ കണ്ടെത്തിയിരുന്നു.

പരിശോധനയില്‍ ഒരാളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന് ശേഷം ഫൈനല്‍ റിപ്പോര്‍ട്ട് കൊല്ലം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

ഇവര്‍ക്കെതിരെയുള്ള നിയമനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. കൊല്ലം മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലുള്ള കേസ് തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*