എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് കൊലപാതകം ; സഹപ്രവർത്തകരടക്കം 3 പേർ അറസ്റ്റിൽ
എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തി; സഹപ്രവർത്തകരടക്കം 3 പേർ അറസ്റ്റിൽ
മുംബൈ: കഴിഞ്ഞ ബുധനാഴ്‌ച മുതൽ കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് കിരൺ സാംഘ്‌വിയുടെ മൃതദേഹം മുംബയിലെ കല്യാണിൽ നിന്ന് കണ്ടെടുത്തു. ഗുണ്ടകളുടെ സഹായത്തോടെ സഹപ്രവർത്തകർ തന്നെയാണ് കൊല നടത്തിയത് എന്ന നിഗമനത്തിൽ സിദ്ധാർത്ഥിന്റെ സഹപ്രവർത്തകരുൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഇക്കൂട്ടത്തിൽ 20 വയസുകാരനായ ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.കൊല്ലപ്പെട്ട സിദ്ധാർഥിനോടുള്ള തൊഴിൽപരമായ അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.ബുധനാഴ്‌ച രാത്രി ഏഴരയ്‌ക്ക് ലോവർപരേൽ കമലാമിൽസിലെ ഓഫീസിൽ നിന്നും ദക്ഷിണ മുംബയിലെ അപാർട്ട്മെന്റിലേക്ക് പോകും വഴിയാണ് സിദ്ധാർഥിനെ കാണാതാവുന്നത്.
Leave a Reply