മഴക്കാലമെത്താറായി വേണം ആരോഗ്യ കാര്യത്തിൽ കരുതൽ
മഴക്കാലമെത്താറായി വേണം ആരോഗ്യ കാര്യത്തിൽ കരുതൽ
മഴക്കാലമെത്താറായി ഇനി വേണം ആരോഗ്യകാര്യത്തിൽ ശ്രദ്ധ, ശുചിത്വമില്ലായ്മ, പ്രത്യേകിച്ച് പരിസര ശുചിത്വത്തിലുള്ള അലംഭാവമാണു ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിന് പലപ്പോഴും ഇടയാക്കുന്നത്.
ആഴ്ചതോറും നമ്മുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊതുകു വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിലൂടെ കൊതുകു പരത്തുന്ന രോഗങ്ങളെ തടയാൻ സാധിക്കും. ഇതിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ
നമ്മുടെ വീടുകളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്. അതിനാൽ ഫ്രിജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം തുടങ്ങിയവയിലെ വെള്ളം ആഴചയിലൊരിക്കൽ മാറ്റി കൊതുകു വളരുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
വെള്ളം ശേഖരിക്കുന്ന പത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം ഇവ അടച്ചു വയ്ക്കുക. വീടിനകം മാത്രം വൃത്തിയാക്കിയാൽ പോര , കൂടാത െ വീടിന്റെ ടെറസും സൺഷേഡും വെള്ളം കെട്ടിനിൽക്കാത്ത വിധം പണിയുക.
കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ അത് ഒഴുക്കിക്കളയുക. മാലിന്യം നീക്കേണ്ടതും ആഴ്ചയിലൊരിക്കൽ വീടിനകത്തും പരിസരത്തും സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിട നശീകരണം (ഡ്രൈ ഡേ ആചരണം) നടത്തുക.
എല്ലാവരും വ്യക്തിശുചിത്വം പാലിക്കുകയെന്നതും പ്രധാനമാണ്, ∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കുന്ന ഭക്ഷണ പാനീയങ്ങൾ പലപ്പോഴും ഭക്ഷ്യ വിഷബാധയ്ക്കും വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും കാരണമാകുന്നു.
വഴിയോര കച്ചവടക്കാരിൽ നിന്നും വാങ്ങി കുടിക്കുന്ന ശീതള പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ശുദ്ധമായ വെള്ളത്തിലല്ല പലപ്പോഴും തയാറാക്കുന്നത് എന്നതിനാൽ കഴിവതും അവ കഴിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് മുൻപും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
ചുമയ്ക്കുമ്പോൾ മൂക്കും വായും തൂവാല കൊണ്ടു മറയ്ക്കുന്നതും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുന്നതും വഴി വായു വഴി പകരുന്ന വൈറൽ പനി, എച്ച് വൺ എൻ വൺ എന്നിവ ഒരു രിധി വരെ പ്രതിരോധിക്കാനാകും.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply