വള്ളികളായി പടർന്ന് പന്തലിച്ച് ധാരാളം കായ്ഫലം നൽകുന്ന പാഷൻഫ്രൂട്ടിനെ അത്ര നിസാരക്കാരനായി കാണണ്ട. തൊടികളിൽ വിളയുന്ന പാഷൻഫ്രൂട്ട് പോഷകങ്ങളുടെ കലവറയാണ് എന്ന് എത്രപേർക്കറിയാം??
കടുത്ത വേനലിൽ വെന്തുരുകുന്ന നമുക്ക് പ്രകൃതി നൽകിയ വരദാനമാണ് പാഷൻഫ്രൂട്ട് എന്ന് വേണമെങ്കിൽ പറയാം .ശരീരത്തിനും മനസിനും കുളിർമ്മ പകരാൻ പാഷൻഫ്രൂട്ട് ജ്യൂസിനാകുമെന്ന് പഠനങ്ങൾ തെളിയ്ക്കുന്നു.
വിറ്റാമിൻ സി, വിറ്റാമിൻ ബി , കോപ്പർ എന്നിവയൊക്കെ സമൃദ്ധമായി പാഷൻഫ്രൂട്ടിൽ അടങ്ങിയിരിയ്ക്കുന്നു. കുഞ്ഞുങ്ങൾ മുതൽ പ്രോയമായവർക്കു വരെ കഴിക്കാവുന്നതാണ് പാഷൻഫ്രൂട്ട്.
സന്ധിവാതം , വന്ധ്യത , വിഷാദ രോഗം എന്നിവയെ ചെറുക്കാനും പാഷൻഫ്രൂട്ട് കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷിയടക്കം കൂട്ടുവാനും ഈ ഇത്തിരി കുഞ്ഞൻ പഴം നമ്മെ സഹായിക്കും.
Leave a Reply