ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ചാരായം വാറ്റുന്നതിനിടയില്‍ പിടിയില്‍
ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ ചാരായം വാറ്റുന്നതിനിടയില്‍ പിടിയില്‍
മലപ്പുറം: ചാരായം വാറ്റിക്കൊണ്ടിരുന്ന ഹെല്‍ത്ത് ഇന്‍സ്‍പെക്ടര്‍ എക്സൈസിന്റെ പിടിയിലായി. ചുങ്കത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്‍പെക്ടര്‍ സുനില്‍ കമ്മത്താണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പണപ്പോയിലെ ആള്‍താമസമില്ലാത്ത ഇയാളുടെ ഭാര്യയുടെ വീട്ടിലാണ് സ്ഥിരമായി ചാരായം വാറ്റിയിരുന്നത്.
ആള്‍താമസമില്ലാത്ത വീട്ടില്‍ രാത്രി സ്ഥിരമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ടാണ് പരിസരവാദികള്‍ ഈ വീട്ടില്‍ എത്തി നോക്കിയത്. സമീപവാസികള്‍ എത്തിയപ്പോള്‍ ഇയാള്‍ ചാരായം വാറ്റുന്നതാണ് കണ്ടത്.
ഉടന്‍ തന്നെ ഇവര്‍ വിവരം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് നിലമ്പൂര്‍ എക്സൈസ് ഇന്‍സ്‍പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വീട്ടിലെത്തി പരിശോധിച്ചത്. ഇവിടെനിന്നും 3 ലിറ്റര്‍ വാറ്റു ചാരായവും 40 ലിറ്റര്‍ വാഷും കണ്ടെടുത്തു.
Leave a Reply