ഏറെ കരുതൽ വേണ്ട രോഗമാണ് അണ്ഡാശയ കാന്‍സര്‍. നിശബ്ദകൊലയാളിയെന്ന് വിശേഷിപ്പിക്കാവുന്ന രോഗമാണ് അണ്ഡാശയ കാന്‍സര്‍. രോഗം അതിന്റെ എല്ലാ തീവ്രതയോടെയും വ്യാപിക്കുന്നതുവരെ സൂചന നല്‍കുന്ന കൃത്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഓരോ വര്‍ഷവും 20,000 സ്ത്രീകള്‍ക്കാണ് ഗര്‍ഭാശയ ക്യാന്‍സര്‍ രോഗ ര്‍ണ്ണയിക്കപ്പെടുന്നത്. ഏറ്റവും അപകടകരമായ ക്യാന്‍സര്‍ ആയതിനാല്‍ അല്‍പ്പം മുന്‍കരുതല്‍ എടുക്കുന്നത് ഉചിതമാകും.
എന്നാൽ സ്തനാര്‍ബുദത്തില്‍ അനുഭവപ്പെടുന്നതുപോലെ തിരിച്ചറിയാന്‍ കഴിയുന്ന രോഗലക്ഷണങ്ങളില്ല എന്നതാണ് ഈ രോഗം കൂടുതല്‍ ഗൗരവമാക്കുന്നത്. മലശോധന സൃഷ്ടിക്കാത്ത ഭക്ഷണം കഴിക്കാത്ത സാഹചര്യത്തിലും മലബന്ധം സ്ഥിരമായി അനുഭവപ്പെടുന്നു എങ്കില്‍ ശ്രദ്ധിക്കണം. ട്യൂമര്‍ വളരുന്നുണ്ടെങ്കില്‍ ശോധന തടസ്സപ്പെടും. ഗര്‍ഭാശയ ക്യാന്‍സര്‍ പടര്‍ന്നുകഴിയുന്ന അവസ്ഥ എല്ലായ്പ്പോഴും ഛര്‍ദിക്കണമെന്ന തോന്നലുണ്ടാക്കും. മലവിസര്‍ജ്ന വ്യവസ്ഥയെ രോഗം തകരാറിലാക്കുന്നതിനാലാണിത്.
കൂടാതെ യൂറിന്‍ പാസ് ചെയ്യാനായി നിങ്ങള്‍ക്ക് ടോയിലറ്റിലേക്ക് അടിക്കടി പോകേണ്ടിവരുന്ന അവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയത്തിലെ അര്‍ബുധ ബാധ മൂത്രനാളിയുടെ ശേഷി കുറയ്ക്കുന്നതാണ്. അണ്ഡാശയ അര്‍ബുധം മെന്‍സസിനെയും ബാധിക്കുന്നു. ക്രമക്കേടും തുടര്‍ച്ചയായ ബ്ലീഡിങ്ങും മെന്‍സസ് ഇല്ലാ്കയും ബ്ലീഡിംഗ് കുറവുമെല്ലാം ഇതിന്റെ കാരണങ്ങളായേക്കാം. ശരീരത്തിലുണ്ടാകുന്ന ചെറിയതും എന്നാല്‍ പൊതുവായതുമായ ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധിച്ച് വൈദ്യപരിശോധനക്ക് വിധേയമായാല്‍ ഒരു പരിധി വരെ രോഗത്തില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് ഓര്‍ക്കുക.
Leave a Reply