എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ ആരോഗ്യമന്ത്രി; സമരം ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ക്കെതിരെ ആരോഗ്യമന്ത്രി; സമരം ശക്തമാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം ചെയ്യുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തു വന്നത്.

എന്നാല്‍ സമരം തുടങ്ങി നാല് ദിവസമായിട്ടും ഇവരെ കാണാന്‍ സര്‍ക്കാര്‍ എത്തിയില്ലെന്നായിരുന്നു സമരക്കാരുടെ ആരോപണം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച സങ്കടയാത്ര നടത്തുമെന്നും സമരം നടത്തുന്ന ഇരകളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണ,് സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. തുടക്കത്തില്‍ സമരത്തിനു മുന്‍പിലുണ്ടായിരുന്ന പ്രമുഖരെ ആരെയും ഇപ്പോള്‍ കണാനില്ലെന്നും മന്ത്രി ശൈലജ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.

സമരത്തിനെത്തിയ കുട്ടികളെ പ്രദര്‍ശന വസ്തുക്കള്‍ എന്ന് പറയാന്‍ ഒരു മന്ത്രിക്ക് എങ്ങനെയാണ് സാധിക്കുക. ഇത് മനുഷ്യതരഹിതമായ നിലപാടെന്നും, സമരവുമായി മുന്നോട്ട് പോകുമെന്നും സാമൂഹ്യപ്രവര്‍ത്തക ദയാഭായ് പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റബോധം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ദയാഭായ് പറഞ്ഞു. ഇന്നലെ ചര്‍ച്ച നടത്തിയ മന്ത്രി ഇന്ന് സമരം എന്തിനാണെന്ന് ചോദിച്ചു.

ഇങ്ങനെ കുറച്ചു പേര്‍ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണം. സമരം കുട്ടികളെ പ്രദര്‍ശിപ്പിക്കലല്ല. നാളെ കൂടുതല്‍ അമ്മമാരും കുട്ടികളും സമരത്തിനെത്തുമെന്നും ദയാഭായ് വ്യക്തമാക്കി.

അതേസമയം അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*