നിപബാധയുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു: യുവാവ് അമ്മയുമായി സംസാരിച്ചു

നിപബാധയുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു: യുവാവ് അമ്മയുമായി സംസാരിച്ചു

കൊച്ചിയില്‍ നിപബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്.

യുവാവ് തന്റെ അമ്മയോട് ഇന്റര്‍കോം വഴി സംസാരിച്ചതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവാവിനെ കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്‌ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിപ്പയാണെന്നു സ്ഥിരീകരിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തു.

അതേസമയം യുവാവിന് പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നേരിയ തോതില്‍ ഇപ്പോഴും പനിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും സാധിക്കുന്നുണ്ട്. പക്ഷെ ബോഡി ബലാന്‍സ് കിട്ടാത്തതിനാല്‍ നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment