വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ; ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക

വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ; ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക

വാഴയും വാഴപ്പഴവുമില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. ഭക്ഷണത്തിന് ശേഷം ഒരു വാഴപ്പഴം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ശീലമാണ് നമുക്ക് പലര്‍ക്കും. കൂടാതെ പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്.

Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു

പഴത്തിന്റെ ഔഷധ പ്രതിരോധ ഗുണഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റുള്ള പഴങ്ങളെയപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ സവിശേഷതകളും പോഷക ഗുണങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്റെ ശത്രുവാണ് വാഴ. പുരുഷനും വാഴയും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്.

Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍

വാഴയുടെ വേരാണ് പുരുഷന്മാര്‍ക്ക് ദോഷമായി മാറുന്നത്. പുരുഷ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കുവാനും ലൈംഗിക ശേഷി കുറയ്ക്കുവാനും ഈ വേരുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് തന്നെ പണ്ട് കാലത്ത് ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്ന സന്ന്യാസിമാര്‍ സ്ഥിരമായി കഴിക്കാറണ്ടായിരുന്നതായി പറയുന്നു.

Also Read >> രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ

ഉത്തരേന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട്. എന്നാല്‍ പല ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിലും വാഴയുടെ വേര് ചതച്ചെടുക്കുന്ന നീര് ഉപയോഗിക്കാറുണ്ട്.

അതേസമയം പ്രഭാത ഭക്ഷണത്തിന്റെ കൂടെ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം നന്നാക്കാനും വിശപ്പ് മാറ്റാനും രോഗങ്ങള്‍ ശമിപ്പിക്കാനും വാഴപ്പഴത്തിന് പ്രത്യേക കഴിവുള്ളതായും വിദഗ്ദര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*