ഭംഗിക്കുമാത്രമല്ല ഗുണത്തിനും കേമനാണ് ഉണക്ക മുന്തിരി
ഭംഗിക്കുമാത്രമല്ല ഗുണത്തിനും കേമനാണ് ഉണക്ക മുന്തിരി
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്ക മുന്തിരി. പലരും ഭക്ഷണത്തില്‍ ഭംഗി കൂട്ടാനാണ് ഉണക്ക മുന്തിരി ഇടുന്നത്. എന്നാല്‍ പല രോഗങ്ങളും തടയാന്‍ ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്.
കാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഉണക്ക മുന്തിരി കൊണ്ട് തടയാം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായിക്കുന്നു.
പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും നേത്രസംബന്ധമായ രോഗങ്ങള്‍ക്കും, ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഉണക്ക മുന്തിരിയില്‍ പൊട്ടാസിയം, വിറ്റാമിന്‍ സി, കാല്‍സ്യം, വിറ്റാമിന്‍ ബി -6, ഇരുമ്ബ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഏറെ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് ഉണക്കമുന്തിരി.
ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
Leave a Reply
You must be logged in to post a comment.