കുഞ്ഞുങ്ങളുടെ ആരോ​ഗ്യം ഭക്ഷണത്തിലൂടെ

കുഞ്ഞുങ്ങളുടെ ആരോ​ഗ്യം ഭക്ഷണത്തിലൂടെ

ആവശ്യത്തിലധികം ഭക്ഷണം വിളമ്പി കഴിക്കുന്ന വീടുകളിലെ കുഞ്ഞുങ്ങളും പതിയെ അവരറിയാതെ തന്നെ അമിതവണ്ണമുള്ളവരായിമാറുന്നു, ലോകമാസകലം പത്തിൽ ഒന്ന് എന്ന കണക്കിന് കുട്ടികൾ അമിതവണ്ണമുള്ളവരാണ്എന്ന കണക്കുമായി ഇത് ചേർത്ത് വായിക്കേണ്ടതാണ്.

അനാവശ്യമായ ഇത്തരത്തിലുള്ള ഭക്ഷണം നൽകലും , ജങ്ക് ഫുഡ് നൽകലുമെല്ലാം കാരണം ലോകമാസകലം പത്തിൽ ഒന്ന് എന്ന കണക്കിൽ കുഞ്ഞുങ്ങൾ അമിതവണ്ണമുള്ളവരാണ്.

ഹൃ​ദ്രോ​ഗത്തിന്റെ ചെറിയ നാമ്പുകൾ ബാല്യത്തിലെ രൂപപ്പെടുന്നുവെന്ന് വൈദ്യശാസ്ത്രം അം​ഗീകരിയ്ച്ചുകഴിയ്ഞ്ഞു. പോഷകാഹാരകുറവ് മൂലം ​ഗർഭസ്ഥശിശുവിനുണ്ടാകുന്ന താളം തെറ്റിയ വളർച്ചപിന്നീട് വളർന്ന് വലുതാകുമ്പോൾ കുഞ്ഞിൽ ഹൃദ്രോ​ഗ സധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കുഞ്ഞുങ്ങളെ പരസ്യങ്ങളിൽ കാണുന്ന എല്ലാ പൊടികളും പൗഡറുകളും വാങ്ങി നൽകി എത്രയും വേ​ഗം കുഞ്ഞുങ്ങളെ വലുതാക്കിയെടുക്കാൻ നോക്കുന്ന മാതാപിതാക്കൾ ഇല്ലായ്മ ചെയ്യുന്നത് ആരോ​ഗ്യമുള്ള ഒരു തലമുറയെ തന്നെയാണ്. കുട്ടികളുടെ ചെറുപ്പകാലം ആരോ​ഗ്യപരമായി മാറണമെങ്കിൽ ജങ്ക് ഫുഡും കോളകളും വർജിക്കുക തന്നെ വേണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*