ബിഹാറില്‍ ഉഷ്ണതരംഗം: 46 പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍

ബിഹാറില്‍ ഉഷ്ണതരംഗം: 46 പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍

ബിഹാറില്‍ ഉഷ്ണ തരംഗത്തില്‍ ശനിയാഴ്ച മാത്രം 46 പേര്‍ മരിച്ചു. നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഔറംഗബാദില്‍ തന്നെ 27 പേര്‍ മരിച്ചന്നെണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയയില്‍ 14 പേര് മരിച്ചതായി ജില്ലാ മജിസ്ട്രേട്ട് അഭിഷേക് സിങ് പറഞ്ഞു. നവാഡയില്‍ അഞ്ച് പേര് മരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 19 വരെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment