തുണി അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തുണി അലക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തുണി അലക്കി കൊണ്ട് നിന്ന വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. പ്രാക്കുളം പുത്തേത്ത് മുക്കിന് സമീപം കാര്‍ത്തിക ഭവനില്‍ പശുപാലന്റെ ഭാര്യ ഷീജ(54)യ്ക്കാണ് സൂര്യാഘാതമേറ്റത്.

ഇവരുടെ കഴുത്തിലും നെഞ്ച് ഭാഗത്തുമാണ് സൂര്യതാപമേറ്റത്. കുമിളകള്‍ വരികയും തുടര്‍ന്ന് പൊട്ടി അസഹനീയമായ വേദന വരികയും ചെയ്തതിനെ തുടര്‍ന്ന് പ്രാണികള്‍ കടിച്ചതാകും എന്ന് വിചാരിച്ചാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയില്‍ സൂര്യതാചപമേറ്റതാണെന്ന് കണ്ടെത്തുകയായിരുന്നു.ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.

Also read: കോട്ടയം മൂലേടത്ത് തരിശുപാടത്തിന് തീപിടിച്ചു

കോട്ടയത്ത് മൂലേടത്ത് റെയില്‍വേ പാലത്തിന് സമീപമുള്ള തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. ട്രെയിന്‍ ഗതാഗതത്തെ തീപിടുത്തം ബാധിച്ചിട്ടില്ല.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാന്‍ പരിശ്രമം നടത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാടം മുഴുവന്‍ കത്തി തീരുവാനാണ് സാധ്യത. വേനല്‍ ചൂടുകൂടിയതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*