കനത്ത മഴ തുടരുന്നു: അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴ തുടരുന്നു: അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) യാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. അതേസമയം, രാവിലെ ഫോര്‍ട്ടുകൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇടുക്കിയില്‍ ഇന്നും, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശിത്തുടങ്ങിയതോടെയാണ്, ദുര്‍ബലമായിരുന്ന മഴയുടെ ഗതിമാറിയത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും ഇപ്പോള്‍ കേരളത്തിനു മുകളിലാണ്. പശ്ചിമഘട്ടത്തിനു സമാന്തരമായി ഗോവ വരെ മഴപ്പാത്തി ചിറകുവിരിച്ചു നില്‍ക്കുന്നു. ഇതിനു പുറമേയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടത്. കിഴക്കുനിന്ന് പടിഞ്ഞാറേക്കു വീശുന്ന കാറ്റും പടിഞ്ഞാറു നിന്നു കിഴക്കോട്ടു വീശുന്ന കാറ്റും കൂടി യോജിച്ചുള്ള മഴപ്പെയ്ത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment