കനത്ത മഴ തുടരുന്നു; മുംബൈയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; ഗതാഗതം തടസപ്പെട്ടു

കനത്ത മഴ തുടരുന്നു; മുംബൈയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; ഗതാഗതം തടസപ്പെട്ടു

മുംബൈയില്‍ കനത്ത മഴ തുടരുന്നു. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു. റണ്‍വേ വ്യക്തമായി കാണാന്‍ കഴിയാതെ വന്നതോടെയാണ് രാവിലെ 9.15 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിയത്. മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുന്നതായാണ് അധികൃതര്‍ അറിയിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും ഗതാഗത തടസം നേരിട്ടു. ബാന്ദ്ര, സാന്താക്രൂസ്, വിലെ പാര്‍ലെ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസം രൂക്ഷമായി. വഴികളില്‍ വെള്ളക്കെട്ടു രൂപപ്പെട്ടതാണ് മിക്കയിടത്തും ഗതാഗത തടസത്തിനു കാരണമായത്. തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*