മുംബൈയില്‍ കനത്ത മഴ: പൊതു അവധി പ്രഖ്യാപിച്ചു

മുംബൈയില്‍ കനത്ത മഴ: പൊതു അവധി പ്രഖ്യാപിച്ചു

മുംബൈയില്‍ കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് അത്യാവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ലഭ്യമാവുക. നവി മുംബൈ, കൊങ്കണ്‍, താനെ എന്നീ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താളംതെറ്റി. മുംബൈയില്‍ ഇറങ്ങിയ ജയ്പുര്‍-മുംബൈ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താത്ക്കാലികമായി അടച്ചിട്ടു.

കനത്ത മഴയില്‍ മലാഡില്‍ മതില്‍ തകര്‍ന്ന് വീണ് 13 പേരും പൂണെയില്‍ ആറ് പേരും മരിച്ചു. പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇവിടങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നതായാണ് വിവരം. മഴയില്‍ റോഡ്, റെയില്‍, വ്യോ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply