വാഷിങ്ടണില്‍ കനത്ത മഴ: വൈറ്റ് ഹൗസില്‍ വെള്ളം കയറി

വാഷിങ്ടണില്‍ കനത്ത മഴ: വൈറ്റ് ഹൗസില്‍ വെള്ളം കയറി

വാഷിങ്ടണില്‍ കനത്ത മഴ. തിങ്കളാഴ്ചത്തെ കനത്ത മഴയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വെള്ളം കയറി. വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ് പലയിടത്തും. നിരവധിപ്പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.

വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. പെട്ടന്നുണ്ടായ മഴയില്‍ പോടോമാക് നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. റോഡുകളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാഷിംഗ്ടണിലെ നിരവധി വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റെയില്‍, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും ഏറെ നേരെ തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply