സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; കാലാവസ്ഥനിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും; കാലാവസ്ഥനിരീക്ഷണ കേന്ദ്രം

കേരളത്തിൽ അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. അതിതീവ്രമഴ അനുഭവപ്പെടുന്ന എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്.

കൂടാതെ ശക്തമായ മഴ തുടരുമെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇന്നും നാളെയും അതി തീവ്രമഴയാകും. തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ 13,14, 15 ദിവസങ്ങളില്‍ വീണ്ടും അതിതീവ്രമഴയുണ്ടാകും.

ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണുള്ളത്. വടകരയില്‍ 29 സെന്റിമീറ്ററും ഒറ്റപ്പാലത്ത് 28 സെന്റിമീറ്ററുമാണ് ഇന്ന് രേഖപ്പെടുത്തിയ മഴ.

കൂടാതെ ഉച്ചക്ക് ശേഷം മഴയുടെ ശക്തി കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*