ഇന്ത്യൻ നിരത്തിലേക്ക് ഹെക്ടറെത്താനിനി ഏതാനും ദിവസങ്ങൾ മാത്രം

ഇന്ത്യൻ നിരത്തിലേക്ക് ഹെക്ടറെത്താനിനി ഏതാനും ദിവസങ്ങൾ മാത്രം

ഹെക്ടര്‍ എസ്‍യുവിയെ വരവേൽക്കാനൊരുങ്ങി ഇന്ത്യ, ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി ജൂണ്‍ 27 മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും.

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായ ഹെക്ടറിനെ എംജി അവതരിപ്പിക്കുന്നത്.

ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 16 ലക്ഷം മുതൽ 20 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലാണ് ഇപ്പോള്‍ എംജി.

ജൂണ്‍ നാലു മുതല്‍ വാഹനത്തിന്‍റെ പ്രീബുക്കിംഗ് എംജി ഔദ്യോഗികമായി തുടങ്ങിയിരുന്നു. ഡീലര്‍ഷിപ്പുകള്‍, ബുക്കിങ് കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് ഹെക്ടര്‍ ബുക്ക് ചെയ്യാം.

50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് ക്യാന്‍സല്‍ ചെയ്താലും അടച്ച തുക പൂര്‍ണ്ണമായും തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്.

ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്. ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍ കടന്നുവരിക.

4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്. 2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.

കേരളത്തില്‍ എംജി മൂന്നു ഷോറൂമുകള്‍ തുറന്നിരുന്നു. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിലാണ് ഷോറൂമുകള്‍ തുടങ്ങിയിരിക്കുന്നത്. അടുത്തിടെ മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എംജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*