ആ ചൈനീസ് വാഹനം എത്താനിനി ഏതാനും ദിവസങ്ങൾ മാത്രം

മോറിസ് ഗാരേജസ് ഇന്ത്യയിലേക്ക്, ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലുള്ള ഈ കമ്പനി ഹെക്ടര്‍ എന്ന വാഹനവുമായിട്ടാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ ഒരു വിപ്ലവം തന്നെ സൃഷ്‍ടിച്ചേക്കുമെന്നാണ് വാഹനപ്രേമികല്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ എംജിയെ സംബന്ധിച്ച ഓരോ വാര്‍ത്തയും വാഹനലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

എന്നാൽ ഇപ്പോൾ എംജി ഹെക്ടറിന്റെ ആദ്യ യൂണിറ്റ് ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങിയെന്നതാണ് പുതിയ വാര്‍ത്ത. ആദ്യ വാഹനത്തിന്റെ പ്രദർശനം മെയ് 15 ന് നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബ്ദ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റം, സംഗീതം ആസ്വദിക്കാനും മറ്റു വിനോദങ്ങൾക്കുമായി ആപ്പുകൾ, ഇന്റർനെറ്റ് കണക്ടിവിറ്റി തുടങ്ങി വാഹന വിപണി വിസ്മയിപ്പിക്കുന്ന ഫീച്ചറുകളോടെയാവും വാഹനം എത്തുക.ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയവര്‍ എതിരാളികളാകുന്ന വാഹനത്തിനു 14 ലക്ഷം മുതൽ 18 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment