പരിഭ്രാന്തി പരത്തി ഹെലിക്യാം; തിരികെ നല്‍കി പോലീസ്
പരിഭ്രാന്തി പരത്തി ഹെലിക്യാം; തിരികെ നല്‍കി പോലീസ്
തൃക്കരിപ്പൂർ: ദിശ തെറ്റി പറന്നു വീണ ഹെലിക്യാം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. റെയില്‍വേയ്ക്ക് വേണ്ടി സര്‍വ്വേ നടത്തുന്നതിനിടയിലാണ് ദിശ തെറ്റി ഹെലിക്യാം പുഴക്കരയില്‍ വീണത്. ക്യാമറ ഘടിപ്പിച്ച ഹെലികാം കായലോരത്ത് വീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
ഹെലിക്യാം കണ്ട് ഭീതിയിലായ നാട്ടുകാർ ചന്തേര പൊലീസിൽ അറിയിച്ചു. വിവരമറിഞ്ഞെത്തിയ അഡീഷണൽ എസ്ഐ പി രാജീവന്റെ നേതൃത്വത്തിൽ ഹെലിക്യാം പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി.
ഹെലിക്യാം വീണ വിവരം കാട്ടുതീ പോലെയാണ് നാട്ടില്‍ പരന്നത്. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. റയില്‍വേയുടെ സര്‍വേയിക്ക് ആയതുകൊണ്ട് തന്നെ വിലയേറിയ ക്യാമറയാണ് ഘടിപ്പിച്ചിരുന്നത്. റയില്‍വേ അധികൃതരെത്തി ഹെലിക്യാം കൈപ്പറ്റി.
ദിശ തെറ്റി പറന്നു വീണ ഹെലിക്യാം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. റെയില്‍വേയ്ക്ക് വേണ്ടി സര്‍വ്വേ നടത്തുന്നതിനിടയിലാണ് ദിശ തെറ്റി ഹെലിക്യാം പുഴക്കരയില്‍ വീണത്. ക്യാമറ ഘടിപ്പിച്ച ഹെലികാം കായലോരത്ത് വീണത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
Leave a Reply