ഉത്തരകാശിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുമരണം

ഉത്തരകാശിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുമരണം

ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോവുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലാണ് വൈദ്യുതി ലൈനിലിടിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റ് രാജപാല്‍, സഹപൈലറ്റ് കപ്താല്‍ ലാല്‍, രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്.

ഉത്തരകാശി ജില്ലയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടത്. പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്ന ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയശേഷം മടങ്ങുകയായിരുന്നു ഹെലികോപ്റ്റര്‍. സാങ്കേതികത്തകരാറുകളെത്തുടര്‍ന്ന് ഹെലികോപ്ടര്‍ പ്രവര്‍ത്തനരഹിതമാകുകയും തുടര്‍ന്ന് വൈദ്യുത കമ്പികളില്‍ തട്ടി തീ പിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment