ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു

ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു

Helo യുടെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ പുതിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. Helo യുടെ 50 മില്യണ്‍ ഉപയോക്താക്കളോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്.

ജനപ്രിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ഇന്ത്യയിൽ ഡാറ്റാ സെന്റർ ആരംഭിക്കാനോരുങ്ങുന്നു, രാജ്യത്ത് ആദ്യമായി ഒരു സോഷ്യൽ മീഡിയ കമ്പനി ഡാറ്റ സെന്റര്‍ ആരംഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. 15 ഭാഷകളിൽ ഡിജിറ്റൽ ഇന്ത്യയുടെ മെയിൻഫ്രെയിമിന്റെ ഭാഗമാകാൻ ബൈറ്റ് ഡാന്‍സിന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്കമ്പനി അതികൃതര്‍ അറിയിച്ചു.

ഇരുപത് മാസത്തിനുള്ളില്‍ ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

പതിനഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ബൈറ്റ് ഡാന്‍സിന്റെ വിവിധ ആപ്പുകള്‍ സജീവ സാന്നിധ്യമാണ്. നിലവില്‍ യൂഎസിലെയും സിങ്ങപ്പൂരിലെയും തേര്‍ഡ് പാര്‍ട്ടി ഡാറ്റ സെന്ററുകളിലാണ് ഇന്ത്യന്‍ ഉപഭോകതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

നിർദ്ദിഷ്ട വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ നിലവില്‍ വരുന്നതോടെ ഇന്ത്യൻ നിലപാട് വ്യക്തമാകും. എന്നാല്‍ ഈ വിഷയം പാർലമെന്റിൽ ഇനിയും അവതരിപ്പിച്ചിട്ടില്ല.

ചേച്ചിമാര്‍ പൊളിച്ചു…പൊളിച്ചടുക്കി….കേട്ട് നോക്കൂ…

ചേച്ചിമാര്‍ പൊളിച്ചു…പൊളിച്ചടുക്കി….കേട്ട് നോക്കൂ…

Rashtrabhoomi இடுகையிட்ட தேதி: ஞாயிறு, 21 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*