ഹൈമാവതിയമ്മയ്ക്ക് സഹായവുമായി എം എൽ എ എത്തി

help for Haimavathiamma
ഹൈമാവതിയമ്മയ്ക്ക് സഹായവുമായി എം എൽ എ എത്തിമഴക്കെടുതിയിൽ മരം വീണ് തൊഴുത്ത് പൂർണമായും നശിച്ച പൂവത്തുശ്ശേരി സ്വദേശിയായ ഹൈമാവതി രാമകൃഷ്ണന് ക്ഷീരവികസന വകുപ്പിന്റെ സഹായം.
ക്ഷീര വികസന വകുപ്പിന്റെ തൊഴുത്ത് നവീകരണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച അൻപതിനായിരം രൂപ വി ആർ സുനിൽ കുമാർ എം എൽ എ ഹൈമാവതിയമ്മയ്ക്ക് കൈമാറി.

ബി ടി നമ്പൂതിരിസ് ഹരിത അഗ്രി ടെക് നൽകിയ രണ്ടായിരം രൂപ യുടെ ധനസഹായവും ഹേമാവതിയമ്മക്ക് കൈമാറി. കഴിഞ്ഞ ജൂൺ പതിനാറിനാണ് ഹൈമാവതിയമ്മയുടെ തൊഴുത്തിന് മുകളിൽ മരം കടപുഴകി വീണത്.
എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, വാർഡ് മെമ്പർ
ടി വി സുരേഷ് കുമാർ,

ക്ഷീര വികസന ഓഫീസർ ജ്യുണി ജോസ് റോഡ്റിഗ്സ്, ഡയറി ഫാം ഇൻസ്പെക്ടർ സി നിഷ, കുമ്പിടി ക്ഷീര സംഘം സെക്രട്ടറി വി പി പ്രീതി എന്നിവർ എം എൽ എ യോടൊപ്പം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*