വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് ഡി ജി പി

വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ ആദരം നല്‍കുന്നതിനും സര്‍വ്വീസിലിരുന്നോ അതിനു ശേഷമോ മരണപ്പെട്ടുപോയ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൊച്ചിയിൽ പെൺവാണിഭം; സഹായത്തിന് പോലീസും ഗുണ്ടാ സംഘവും, മസാജ് പാർലറിന്റെ മറവിൽ നടക്കുന്നത്…

പോലീസ് സേനയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ശേഷം വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കരുതലും ശ്രദ്ധയും അര്‍ഹിക്കുന്നവരാണെന്നും അവരുടെയും സര്‍വ്വീസിലിരുന്നോ വിരമിച്ച ശേഷമോ മരണപ്പെട്ടുപോയ ഉദ്യോഗസ്ഥരുടെ കുടുംബത്തിന്‍റെയും ക്ഷേമം അന്വേഷിക്കേണ്ടത് പോലീസിന്‍റെ കര്‍ത്തവ്യമായി കരുതണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ സഹായം ആവശ്യപ്പെടുന്ന പക്ഷം അത് ചെയ്തുനല്‍കാന്‍ ഓരോ പോലീസ് ഉദ്യോഗസ്ഥനും തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പോലീസ് വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment