നടി ഹേമമാലിനിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്

നടി ഹേമമാലിനിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിറ്റിംഗ് എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ 101 കോടി രൂപയുടെ ആസ്തിയാണ് ഹേമമാലിനിക്കുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടിയുടെ ആസ്തി 34.46 കോടി രൂപയാണ് ഉയര്‍ന്നത്. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ആകെ ആസ്തി 66 കോടി രൂപയായിരുന്നു.

ബംഗ്ലാവുകള്‍, ആഭരണങ്ങള്‍, ഷെയറുകള്‍, ടേം ഡിപ്പോസിറ്റുകള്‍ എന്നിവകള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളുടെ മൂല്യമാണ് ഇത്.

ഥുര പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി രണ്ടാം തവണയാണ് ഹേമമാലിനി മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങള്‍ നല്‍കിയത്. ഇതില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഭിച്ച ആദായനികുതി റിട്ടേണുകളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.

ഹേമമാലിനിയുടെ ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്ര സിംഗ് ഡിയോളിന്റെ ആസ്തിയിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12.30 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 124 കോടിയാണ് ധര്‍മ്മേന്ദ്രയുടെ ആകെ ആസ്തി. ഹേമമാലിനിക്കും ഭര്‍ത്താവിനും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 10 കോടി രൂപ വീതമാണ് ആദായ നികുതി റിട്ടേണ്‍ ലഭിച്ചത്.

2013 -14 സാമ്പത്തിക വര്‍ഷം 15.93 ലക്ഷം രൂപയാണ് നികുതി ബാധകമായ വരുമാനമായി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷം ഇത് 1.19 കോടി രൂപയാണ്. 2014-15ല്‍ 3.12 കോടി രൂപയും, 2015-16 ല്‍ 1.19 കോടി രൂപയും, 2016-17 ല്‍ 4.30 കോടി രൂപയുമാണ് വരുമാനം.

33.62 ലക്ഷം രൂപ വിലയുള്ള ഒരു മെഴ്‌സിഡേസും4.75 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാറുമാണ് ഹേമമാലിനിക്കുള്ളത്. ഹേമമാലിനിയ്ക്ക് 6.75 കോടി രൂപയുടെയും ഭര്‍ത്താവിന്റെ 7.37 കോടി രൂപയുടെയും കടബാധ്യത ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 58 കോടി രൂപ ചെലവഴിച്ച് മുംബൈയിലെ ജുഹൂവിലെ പാര്‍ലിലുള്ള ബംഗ്ലാവ് നിര്‍മ്മിക്കാനെടുത്ത വായ്പയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*