ആഗ്രഹിച്ച സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതബാധിതര്‍ക്ക് നല്‍കി ; സൗജന്യമായി സൈക്കിള്‍ നല്‍കി ഹീറോ
ആഗ്രഹിച്ച സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതബാധിതര്‍ക്ക് നല്‍കി ; സൗജന്യമായി സൈക്കിള്‍ നല്‍കി ഹീറോ
വില്ലുപുരം: കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവർക്കായി സംഭാവന ചെയ്തു മാതൃക കാണിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരി. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനായി നാലു വര്‍ഷമായി അവള്‍ കൂട്ടിവെച്ചതായിരുന്നു ആ പണം.
അനുപ്രിയയുടെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു കുട്ടിയെ ഞെട്ടിച്ചു കളഞ്ഞു. അനുപ്രിയയുടെ മനുഷ്യത്വപൂര്‍ണമായ ഈ നടപടിയെ അഭിനന്ദിക്കുന്നതായും അവള്‍ക്ക് ഒരു പുത്തന്‍ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്നും ഹീറോ സൈക്കള്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചു.
പ്രിയപ്പെട്ട അനുപ്രിയ, അവശ്യ ഘട്ടത്തില്‍ സഹജീവികളെ സഹായിക്കാനുള്ള തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. നിനക്ക് ഒരു പുതുപുത്തന്‍ സൈക്കിള്‍ ഞങ്ങള്‍ നല്‍കും. വിലാസം ഉടന്‍ അറിയിക്കുകയോ കമ്പനിയുമായി ബന്ധപ്പെടുകയോ ചെയ്യുക’- ഹീറോ സൈക്കിള്‍ ട്വിറ്ററില്‍ കുറിച്ചു. ഹീറോ സൈക്കിളിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു.
Leave a Reply