രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി സഹായകമാകുന്നത് ഇങ്ങനെ

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി സഹായകമാകുന്നത് ഇങ്ങനെചെമ്പരത്തിയെ അങ്ങനെ വില കുറച്ച് കാണരുത്. എന്തെന്നാൽ കാട്ടിലും മേട്ടിലും തഴച്ചുവളരുന്ന ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല ഗുണം ചെയ്യുന്നത്.

പല ഗുണങ്ങളും ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി പ്രയോഗം ചെയ്തു നോക്കൂ. ചെമ്പരത്തി ചായ ഉണ്ടാക്കി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. എങ്ങനെ ചെമ്പരത്തി രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം…

വെള്ളം നല്ലതു പോലെ തിളപ്പിച്ച് അതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിടുക. പിന്നീട് ചെമ്പരത്തി കഷ്ണങ്ങളാക്കി ഇടുക. ശേഷം തീ കെടുത്തി തണുക്കാനായി വെക്കാം. ആവശ്യമെങ്കില്‍ അല്‍പം തേന്‍ മധുരത്തിനായി ചേര്‍ക്കാം. ഇത് അല്‍പാല്‍പമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു.

രക്തസമ്മര്‍ദ്ദം മാത്രമല്ല കൊളസ്ട്രോള്‍ കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെമ്പരത്തി. ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും കൊളസ്ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment