അമിത പ്രകാശ ലൈറ്റുകൾ; നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
അപകടങ്ങൾ വർധിച്ച വരുന്ന സാഹചര്യത്തിൽ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങുന്നു .
അനുവദനീയമയതിൽ കവിഞ്ഞ് പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുകയും വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
എതിര്‍ ദിശയില്‍ വാഹനം വരുമ്പോള്‍ ഏതു വാഹനമായാലും, രാത്രിയില്‍ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ചട്ടം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. വാഹനമോടിക്കുന്നവര്‍ക്ക് എതിര്‍ ദിശയില്‍ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോള്‍ റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
വാഹന നിയമ ലംഘന അപകടങ്ങളില്‍ ബ്രൈറ്റ് ലൈറ്റിനാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ കൂടുതലാണെന്നും മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Leave a Reply