മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുത്; ഹൈക്കോടതി

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുത്; ഹൈക്കോടതി

കൊച്ചി: നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് കേരള ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണ്, അത് അങ്ങനെ തന്നെ കണക്കാക്കണം.

ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഉത്തവാദിത്വവും ബാധ്യതയും ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഇനി മുതല്‍ ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ക്കും കൂട്ട ഉത്തരവാദിത്വം ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ്‌ യൂ ഡി എഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും അടിയന്തിരമായി പോലീസ് മുഖേന നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചു.

കേസ് ഇനി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. അന്ന് ഹര്‍ത്താലിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്നത്തെ മിന്നല്‍ ഹര്‍ത്താല്‍ മൂലം തടസ്സപ്പെട്ട പൊതു ഗതാഗത സര്‍വീസും ഓഫീസുകളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഹൈക്കോടതി ഉത്തരവിനെ വിരുദ്ധമായി മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച നേതാക്കള്‍ക്കെതിരെ സിവിലായും ക്രിമിനലായും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു. മുന്‍‌കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചാണ് യൂത്ത്കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply