പിഎസ്സി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി

പിഎസ്സി; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി

പി എസ് സി പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും പിഎസ് സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ്. പി എസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഡിജിപിയ്ക്കും സിബിഐയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്‌ബോഴായിരുന്നു ഹെക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷ നടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാത്തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

തട്ടിപ്പിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പ് കൂടുതല്‍ വ്യാപ്തിയുള്ളതായതു കൊണ്ട് സ്വതന്ത്ര ഏജന്‍സി ഈ കേസ് അന്വേഷിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment