മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെ ഹര്‍ത്താല്‍ ദിനത്തിലെ എല്ലാ കേസിലും പ്രതിയാക്കണമെന്ന് ഹൈക്കോടതി
മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെ ഹര്‍ത്താല്‍ ദിനത്തിലെ എല്ലാ കേസിലും പ്രതിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസിനെ എല്ലാ കേസിലും പ്രതിയാക്കണമെന്ന് ഹൈക്കോടതി.
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഡീന്‍ കുര്യാക്കോസിനെ കൂടാതെ കാസര്‍ഗോഡ് യു ഡി എഫ് നേതാക്കളെയും പ്രതി ചേര്‍ക്കാനും ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു.
മിന്നല്‍ ഹര്താളിനെതിരെ കര്‍ശന നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 189 കേസുകളിലും ഡീന്‍ കുര്യാക്കോസ് പ്രതിയാകും. അതേസമയം കാസര്‍ഗോഡ് ഇരട്ട കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു.
Leave a Reply
You must be logged in to post a comment.