മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ മൂന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഔസേഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കെട്ടിട നിര്‍മ്മാണം താല്‍ക്കാലികമായി തടഞ്ഞത്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്നുള്ള സ്ഥലം കയ്യേറിയാണ് പഞ്ചായത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്.
കെട്ടിട നിര്‍മ്മാനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്.
അതേസമയം അനധികൃത കെട്ടിട നിര്‍മ്മാണം തടയാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ സബ് കളക്ടര്‍ നല്‍കിയ സത്യവാങ്ങ്മൂലവും ഈ കേസും ഒരുമിച്ചു പരിഗണിക്കാനും കോടതി തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
മുതിരപ്പുഴയാറില്‍ നിന്നും നിയമപരമായി പാലിക്കേണ്ട അകലമില്ലാതെയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് കെഡിഎച്ച്പി കമ്പനിയാണ് വനിതാ വ്യവസായ കേന്ദ്രം പണിയുന്നത്.
Leave a Reply
You must be logged in to post a comment.