നയന്‍താരയുടെ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

നയന്‍താരയുടെ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: നയന്‍താര നായികയായ തമിഴ് ചിത്രം ‘കൊലൈയുതിര്‍കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് റിലീസ് തടഞ്ഞ് വെച്ചത്.

അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍കാലം. കൊലൈയുതിര്‍ കാലത്തിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് ജസ്റ്റിസ് കൃഷ്ണരാമസ്വാമി റിലീസ് തടഞ്ഞത്.

സുജാത രംഗരാജന്റെ ഭാര്യയില്‍നിന്ന് 10 ലക്ഷം രൂപയ്ക്കാണ് താന്‍ പകര്‍പ്പവകാശം വാങ്ങിയതെന്ന് ബാലാജികുമാര്‍ പറയുന്നു ചക്രി ടോലേട്ടി സംവിധാനം ചെയ്ത സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment