പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ; വിമര്‍ശനവുമായി ഹൈക്കോടതി… കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ; വിമര്‍ശനവുമായി ഹൈക്കോടതി… കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണം തുടരുകയാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അറസ്റ്റുണ്ടാവുമോയെന്ന കോടതി ചോദ്യത്തിനായിരുന്നു വിജിലന്‍സിന്റെ മറുപടി.

പാലാരിവട്ടം പാലം അഴിമതിയില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായല്ലോയെന്നും സിനിമാക്കഥ യാഥാര്‍ഥ്യമാവുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലം നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കായിരുന്നുവെന്ന് കോടതി ചോദിച്ചു. ഓരോരുത്തര്‍ക്കും ഇതിലുള്ള പങ്കെന്ത്, ആര്‍ക്കെല്ലാമാണ് വീഴ്ച വന്നത് എന്നീ കാര്യങ്ങള്‍ വിശദമാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം അന്വേഷണം തുടരുകയാണെന്നും കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment