റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് അര്‍ഹനായി പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്‌കാരമാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോദിക്ക് പരമോന്നത പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ് ഈ പുരസ്‌കാരം നല്‍കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. അതെസമയം പുരസ്‌കാരം എന്നാണ് മോദിക്ക് നല്‍കുക എന്ന കാര്യം വ്യക്തമല്ല.

റഷ്യ സ്വന്തം രാജ്യത്തെയും ഇതര രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് നല്‍കുന്ന പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ. ഈ സിവിലിയന്‍ പുരസ്‌കാരം റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്‌കാരം നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് തിരികെ കൊണ്ടുവന്നു.

ബഹുമതി ഈ സമയത്ത് സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാകും എന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാകും ബഹുമതി സ്വീകരിക്കുക.നേരത്തേ യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരവും പ്രധാനമന്ത്രിയെ തേടിയെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*