കള്ളക്കേസില്‍ കുടുക്കി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു; ഹൈക്കോടതിയില്‍ നിന്നും താഴേക്ക് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു
കൊച്ചി: ഹൈക്കോടതിയില്‍ നിന്നും താഴേക്ക് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പൻ ചോല സ്വദേശി രാജേഷ് (44) ആണ് ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതിമുറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഒരു അഭിഭാഷകനെ കാണാന്‍ ഹൈക്കോടതിയില്‍ എത്തിയതായിരുന്നു ഇയാളെന്നാണ് വിവരം.
ജഡ്ജിയെ ഏല്‍പ്പിക്കണമെന്നു പറഞ്ഞ് ഒരു കവര്‍ കോടതിയിലേക്കെറിഞ്ഞ ശേഷമാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആറാം നിലയിലെ കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയെത്തിയ ഇയാള്‍ പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നു.
എന്നാല്‍ ഇയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. അതേസമയം ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. കെട്ടിടത്തില്‍ നിന്നും താഴെ വീണ ഇയാളെ ഉടന്‍ തന്നെ പോലീസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply