ലോക ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ; ഹിമയ്ക്ക് ഇത് ചരിത്ര നിമിഷം
ലോക ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ; ഹിമയ്ക്ക് ഇത് ചരിത്ര നിമിഷം
അത്ലറ്റിക്സിൽ സ്വർണ ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്. അണ്ടർ-20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടിയാണ് ഹിമ ദാസ് ഇന്ത്യയുടെ യശസ്സുയർത്തിയത്.പതിനെട്ടുകാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്.
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മൻസൻ (52.28) വെങ്കലവും നേടി.സെമിയിൽ 52.10 സെക്കൻഡിലായിരുന്നു താരം ഓട്ടം പൂർത്തിയാക്കിയത്.
അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാമതായായിട്ടായിരുന്നു ഫിനിഷ് ചെയ്തത്. അന്ന് അണ്ടർ-20 വിഭാഗത്തിലെ ദേശീയ റെക്കോർഡും ഹിമ സ്വന്തമാക്കിയിരുന്നു. ഈയിടെ ഗുവാഹത്തിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഹിമ റെക്കോർഡ് തിരുത്തിയെഴുതി.
ഗുവാഹത്തിയിൽ 51.13 സെക്കൻഡാണ് ഹിമയ്ക്ക് 400 മീറ്റർ ഓടാൻ വേണ്ടിവന്നത്. അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ സ്വർണംനേടുന്ന രണ്ടാം താരമാണ് ഹിമ. ചരിത്രനേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായ ഹിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു.
Leave a Reply