ശശികല ടീച്ചറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
ശശികല ടീച്ചറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത്
ഇന്ന് ഹര്‍ത്താല്‍
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പോയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചറെ മരക്കൂട്ടത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കെതിരെ നടക്കുന്ന പോലീസ് നടപടികള്‍ക്കെതിരെയും ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ഇന്ന് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇന്നലെ വൈകിട്ട് അയ്യപ്പ ദര്‍ശനത്തിനായി എത്തിയ ശശികല ടീച്ചറെ മരകൂട്ടത്ത് വെച്ച് പോലീസ് തടയുകയായിരുന്നു. തിരികെ പോകണമെന്ന പോപ്ലീസിന്റെ നിര്‍ദേശം ടീച്ചര്‍ തള്ളി. തുടര്‍ന്ന് അഞ്ചു മണിക്കൂറോളം തടഞ്ഞു വെച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply