ഹിന്ദു സ്വയംവരം; വൈവാഹിക പോർട്ടലുമായി ഹിന്ദു സേവാ കേന്ദ്രം

ഹിന്ദു സ്വയംവരം; വൈവാഹിക പോർട്ടലുമായി ഹിന്ദു സേവാ കേന്ദ്രം

ഹിന്ദു സ്വയംവരം ‘ ജാതിരഹിത ജാതകരഹിത വൈവാഹിക പോർട്ടലുമായി ഹിന്ദു സേവാ കേന്ദ്രം. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ ലാഭേച്ഛ ഇല്ലാത്ത വൈവാഹിക പോർട്ടലുമായി ഹിന്ദു സേവാ കേന്ദ്രം .

” ഹിന്ദു സ്വയംവരം ” എന്ന് പേരിട്ടിരിക്കുന്ന ഈ വൈവാഹിക പോർട്ടലിൽ മറ്റു വൈവാഹിക പോർട്ടലിലുള്ള എല്ലാ സേവനങ്ങൾക്കുമൊപ്പം ജാതിരഹിത ജാതകരഹിത വിവാഹങ്ങളിൽ താത്പര്യം ഉള്ളവർക്ക് അത്തരത്തിൽ പങ്കാളിയെ തിരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .

കൂടാതെ സാമ്പത്തിക പരാധീനകൾ മൂലം വിവാഹം നടക്കാതെയിരി ക്കുന്നവർക്കായി ക്രൗഡ് ഫണ്ടിങ് മോഡലിൽ ” മംഗല്യ നിധി സഹായസേവനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു .

പ്രസ്തുത പോർട്ടൽ ജനുവരി പതിനാലിന് മകര സംക്രമ ദിനത്തിൽ ജനങ്ങൾക്കായി സമർപ്പിക്കുന്നു . ശിവഗിരി മഠം , ചെമ്പഴന്തി ആശ്രമത്തിലെ ബ്രഹ്മശ്രീ ശുഭാംഗാനന്ദ സ്വാമികൾ ഉത്ഘാടന കർമ്മം നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*