ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി തിളക്കം

ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി തിളക്കം

പാകിസ്താനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി. മുമ്പ് അര്‍ദ്ധ സെഞ്ചുറി നേട്ടത്തിലൂടെ ലോകകപ്പിലെ ആദ്യ മൂന്ന് ഇന്നങ്‌സുകളില്‍ അമ്പതിലധികം സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ താരമായാണ് രോഹിത് ശര്‍മ്മ മാറിയത്. 85 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ. ലോകകപ്പിലെ പോരാട്ടക്കളിയില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് കളിക്കുന്നത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക.

ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നു മത്സരം മഴയില്‍ ഒലിച്ചുപോകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എങ്കിലും കളി മുന്നോട്ട പോകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ പോരാടുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്തായാലും ഇന്നത്തെ കളിയില്‍ വിജയത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇരു ടീമും കാഴ്ചവെക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment