ഹോക്ക്‌ഐ; സ്ത്രീസുരക്ഷാ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് രണ്ടരലക്ഷം പേര്‍

ഹൈദരാബാദ്: സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി തെലങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത സുരക്ഷ ആപ്പ് രണ്ടുദിവസം കൊണ്ട് ഡൗൺലോഡ് ചെയ്തത് 2.5 ലക്ഷം പേർ.
മൃഗഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി തെലങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത ആപ്പിന് മികച്ച പ്രതികരണം ഉണ്ടായത്‌.

തെലങ്കാനയില്‍ രാജ്യത്തെ ഞെട്ടിച്ച മൃഗീയ കൊലപാതകത്തെത്തുടർന്ന് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് തെലങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത ഹോക്ക്‌ഐ എന്ന പേരിലുളള സുരക്ഷാ ആപ്പിന് ആവശ്യക്കാര്‍ ഏറിയത്. ഇതുവരെ 25 ലക്ഷം പേരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

ആപ്പിനുളള ആവശ്യക്കാര്‍ ഏറിയതോടെ സെര്‍വറിന്റെ ശേഷി ഉയര്‍ത്താന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തെലങ്കാന പൊലീസ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോൾ ആന്‍ഡ്രോയിഡ് വേര്‍ഷന്‍10, ഐഒഎസ് വേര്‍ഷന്‍ 13 എന്നി സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്ന് തന്നെ ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ആപ്പ് അപ്‌ഡേറ്റ് ചെയ്യുമെന്നും തെലങ്കാന പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply