Home Nurse Arrested for Theft Munambam l ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍
ഹോം നേഴ്സ് ആയി ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുന്ന സ്ത്രീ പിടിയില്‍
കൊച്ചി: ഹോം നേഴ്സ് ചമഞ് വീടുകളില്‍ ജോലിക്കെത്തി സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങിയ സ്ത്രീയെ മുനമ്പം പോലീസ് പിടികൂടി. പാലക്കാട് ജില്ല തൃത്താല കറ്റനാട് കക്കിരിമല ചെറിയേത്ത് വളപ്പില്‍ വീട്ടില്‍ അബൂബക്കന്‍റെ ഭാര്യ മായാചന്ദ്രന്‍ എന്ന ഐഷയാണ് അറസ്റ്റിലായത്.
Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി
ആലുവ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജിന്‍റെ മേല്‍നോട്ടത്തില്‍ മുനമ്പം എസ്.ഐ ടി..വി. ഷിബു, എ.എസ്.ഐ നന്ദനന്‍, എസ്.സി.പി.ഒ കണ്ണദാസ്, വനിതാ സി.പി.ഒ നൈന എന്നിവര്‍ ചേര്‍ന്ന് കുന്നംകുളത്ത് നിന്നും പിടികൂടിയത്.
Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി
ചെറായി ബീച്ച് റോഡിലുള്ള പുതുവേലില്‍ വീട്ടില്‍ അഭിലാഷ് എന്നയാളുടെ വീട്ടില്‍ 5 മാസക്കാലമായി ഹോം നേഴ്സായി ജോലി ചെയ്തുവരികയാണ്. എറണാകുളത്തുളള ഒരു സ്വകാര്യസ്ഥാപനമാണ് ഇവരെ ജോലിക്കായി എത്തിച്ച് കൊടുത്തത്. ഈ വീട്ടില്‍ നിന്നും 2 മാലയും 1 ജോഡി കമ്മലും ഉള്‍പ്പെടെ 10.5 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം കുന്നംകുളത്തുളള ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
രഹസ്യവിവരത്തെതുടര്‍ന്നാണ് ഇവരെ മുനമ്പം പോലീസ് കുന്നംകുളം പോലീസിന്‍റെ സഹയത്തോടെ പിടികൂടുകയായിരുന്നു. മോഷ്ടിച്ചെടുത്ത ഒരു മാലയും, ഒരു ജോഡി കമ്മലും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. മറ്റൊരു മാല കുന്നംകുളത്തെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തി. ഇതും പോലീസ് കണ്ടെത്തു.ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ മറ്റ് സ്ഥലങ്ങളിലും സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
Leave a Reply