ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഹോണ്ട വിപണിയിൽ

ലിമിറ്റഡ് എഡിഷന്‍ മോഡലുമായി ഹോണ്ട , ആക്ടീവ 5 ജിയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഹോണ്ട പുറത്തിറക്കി. പത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലിമിറ്റഡ് എഡിഷന്റെ വരവ്. പുറംമോടിയിലെ ഡിസൈനില്‍ മാത്രമാണ് മാറ്റങ്ങള്‍.

കൂടാതെ പേള്‍ വൈറ്റ്-മാറ്റ് സില്‍വര്‍, സില്‍വര്‍ മെറ്റാലിക്-പേള്‍ ബ്ലാക്ക് എന്നീ രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് എഡിഷന്‍ ലഭ്യമാവുക. 55,032 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

പുതിയ ഗ്രാഫിക്‌സ്, ബ്ലാക്ക് വീല്‍ റിം, ക്രോം മഫ്‌ളര്‍ കവര്‍, ബ്ലാക്ക്ഡ് ഔട്ട് എന്‍ജിന്‍, ഇന്റീരിയര്‍ കവര്‍, കോണ്‍ട്രാസ്റ്റിങ് സീറ്റ്, കളേര്‍ഡ് ഗ്രാബ് റെയില്‍ എന്നിവയാണ് ലിമിറ്റഡ് എഡിഷനിലെ പ്രധാന പ്രത്യേകതകള്‍.

കൂടാതെ ലിമിറ്റഡ് ലിമിറ്റഡ് എഡിഷന്‍ ബാഡ്ജിങും പുതിയ ആക്ടീവയെ വ്യത്യസ്തമാക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. റഗുലര്‍ ആക്ടീവ 5ജിയിലെ 8 ബിഎച്ച്പി പവറും 9 എന്‍എം ടോര്‍ക്കുമേകുന്ന 109.2 സിസി സിംഗില്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് പുതിയ ലിമിറ്റഡ് എഡിഷനും കരുത്തേകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment