വളര്‍ത്തു തേനീച്ചയുടെ കടിയേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം
വളര്‍ത്തു തേനീച്ചയുടെ കടിയേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: വളര്‍ത്തു തേനീച്ചയുടെ കടിയേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ വളര്‍ത്തിയ തെനീച്ചയുടെ കടിയേറ്റാണ് മൂവാറ്റുപുഴ വാളകം കുന്നയ്ക്കല്‍ തേവര്‍ മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന മരിച്ചത്.
വ്യാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അലീനയ്ക്ക് തേനീച്ചയുടെ കടിയേറ്റത്. ബെന്നി വീട്ടില്‍ തീനീച്ച വളര്‍ത്തുന്നുണ്ട്. കളിച്ചുകൊണ്ടിരിക്കെ അറിയാതെ തേനീച്ച കൂടിനടുത്തെത്തിയ അലീനയ്ക്ക് തേനീച്ചയുടെ കടിയേല്‍ക്കുകയായിരുന്നു.
അമ്മ: ഷൈജി. സഹോദരി: അല്‍മിന. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലീന. കഴുത്തിലും മുഖത്തും കടിയേറ്റ് നീരുവെച്ചു വീര്‍ത്തു.
ഇതോടെ ഭയന്ന വീട്ടുകാര്‍ അലീനയെ കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ എത്തിച്ചു. എന്നാല്‍ കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട അലീനയുടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.
വളര്‍ത്തു തേനീച്ചയുടെ കടിയേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ വളര്‍ത്തിയ തെനീച്ചയുടെ കടിയേറ്റാണ് മൂവാറ്റുപുഴ വാളകം കുന്നയ്ക്കല്‍ തേവര്‍ മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന മരിച്ചത്.
Leave a Reply