കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

എന്‍ആര്‍ഐ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊന്നു. കടമെടുത്ത ആറുകോടി തിരിച്ചടയ്ക്കാത്തതിനാണ് ചിഗുരുപതി ജയറാമെന്ന 55 കാരനോട് കൊടും ക്രൂരത.

കാലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്ന് പോലീസ് പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരില്‍ നിന്നും ജയറാം പണം വായ്പയെടുത്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് രാകേഷ് റെഡ്ഢിയേയും ഇയാളുടെ ഡ്രൈവറിനേയും പോലീസ് അറസ്റ്റു ചെയ്തു. റെഡ്ഡിയും ജയ്റാമും തമ്മില്‍ സാമ്പത്തിക ഇടപടുകള്‍ നടന്നിരുവെന്ന ബന്ധുവിന്റെ മൊഴിയാണ് പോലീസ് അന്വേഷണം ഇവരിലേക്ക് എത്തിച്ചത്.

കഴിഞ്ഞ ജനുവരി 31 നാണ് ജയറാമിനെ കൊല്ലപ്പെട്ടനിലയില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റില്‍ നിന്നും കണ്ടെത്തിയത്. വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയിലായിരുന്നു സംഭവം.

തെലുഗു ചാനലായ എക്സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമാണ് ഫ്ളോറിഡയില്‍ ബിസിനസുകാരനായ ജയറാം.

ആറു കോടി രൂപയാണ് ജയറാം ബിസിനസിനായി രാകേഷ് റെഡ്ഢിയില്‍ നിന്നും വായ്പയെടുത്തിരുന്നത്. ഇത് തിരിച്ചടക്കുന്നതില്‍ മുടക്കം വരുത്തിയപ്പോള്‍ റെഡ്ഢി നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. ഇതോടെ ജയറാം ഫോണ്‍ എടുക്കാതെയായി.

ഇതേതുടര്‍ന്നാണ് റെഡ്ഡി മറ്റൊരു നമ്പരുപയോഗിച്ച് വാട്സാപ്പ് വഴി ജയറാമിനോട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയത്. സ്ത്രീയാണെന്ന വ്യാജേന മുഖചിത്രവുമിട്ടാണ് ചാറ്റിംഗ് നടത്തിയത്. പിന്നീട് ചാറ്റിംഗിലൂടെ അടുത്ത ശേഷം തന്റെ ജൂബിലി ഹില്‍സിലേക്കുള്ള വീട്ടിലേക്ക് തനിച്ച് വരാന്‍ റെഡ്ഢി ജയറാമിനോട് ആവശ്യപ്പെട്ടു.

യുവതിയുടെ വീട്ടിലേക്ക് പോകുംവഴി ജയറാമിനെ റെഡ്ഢിയും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ ശേഷം പണം തിരികെ ആവശ്യപ്പെട്ടു.

എന്നാല്‍ കൈയ്യില്‍ പണമില്ലാതിരുന്ന ജയറാമിനെ വീണ്ടും ക്രൂരമായി മര്‍ദിച്ചശേഷം ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജയറാം കാറില്‍വെച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply