കാലത്തിനനുസരിച്ചുള്ള മാറ്റം വസ്ത്രധാരണത്തിലുണ്ടാകുമെന്നു ഹണിറോസ്

വിമര്ശനങ്ങളെ വകവെക്കാതെ വസ്ത്രധാരണത്തിലെ തന്റെ ഇഷ്ട്ടങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഹണി റോസ്.

‘വസ്ത്രധാരണത്തില്‍ ആരോടും അഭിപ്രായം ചോദിക്കാറില്ല. തന്റെ കംഫര്‍ട്ടാണ് ഏറ്റവും പ്രധാനമായി നോക്കുന്നതെന്നാണ് ഹണി റോസ് പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ധരിക്കുമ്ബോള്‍ നമുക്ക് ഓടിച്ചാടി നടക്കാന്‍ പറ്റണം. സാരി ഉടുത്താല്‍ അത് പറ്റില്ല. അപ്പോള്‍ നമ്മുടെ നടത്തം ഉള്‍പ്പെടെ കുഴപ്പമാകും. ചുരിദാര്‍ ധരിച്ചാല്‍ ഷാള്‍ ശരിയായി ഇടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും’ ഹണി പറഞ്ഞു.

‘ജിന്‍സും കുറച്ച്‌ ലൂസായ സലാല ടൈപ്പ് പാന്റും ടോപ്പുമാണ് അധികം ഉപയോഗിക്കാറുള്ളത്. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്ബോള്‍ മോശം കമന്റുകള്‍ ലഭിക്കാറില്ല. കൂടുതലും പോസിറ്റീവായ കമന്റുകളാണ് ലഭിക്കുന്നതെന്നും വ്യക്തമാക്കി.

കാലത്തിനനുസരിച്ച്‌ മാറ്റമുണ്ടാകും. നമ്മുടെ അമ്മമാര്‍ പോലും മാറിയല്ലോ. പഴയ കാലത്തെ സെറ്റും മുണ്ടും സാരിയും ബ്ലൗസുമൊക്കെ എത്ര പേര്‍ ഇന്നും ഉപയോഗിക്കുന്നുണ്ടെന്നും എന്റെ അമ്മൂമ്മ ചട്ടയം മുണ്ടുമാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അമ്മൂമ്മമാര്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നതു പോലും വളരെ കുറവാണെന്നും’ താരം പറയുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply