ആശുപത്രി വിവാഹ വേദിയാക്കി; രോഗബാധിതനായ അച്ഛന്റെ മുന്നില്‍ മംഗല്യം
യു എ ഇയുടെ ചരിത്രത്തിലാദ്യമായി ആശുപത്രി വിവാഹ വേദിയാകുന്നു. ബംഗ്ലാദേശ് പൗരനായ റിബതും പാക്കിസ്ഥാനി പൗരയായ സനയുമാണ് മങ്കൂളിലെ ആസ്റ്റര്‍ ആശുപത്രിയില്‍ വെച്ച് വിവാഹിതരായത്. ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം. പിതാവിന്റെ രോഗാവസ്ഥയെ കണക്കിലെടുത്ത് അച്ഛന് മുന്നില്‍ വിവാഹ വേദിയൊരുങ്ങി.
ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിക്കാഹ്. കാനഡയിലെ ടൊറന്റോയില്‍ നിന്ന് ജൂലൈ 16നാണ് വധൂവരന്മാര്‍ യു എ ഇയിലെത്തിയത്. റിബതിന്റെ പിതാവ് ഷഹാദത്ത് ചൗധരിയാണ് പൊടുന്നനെ രോഗബാധിതനായത്. വെന്റിലേഷന്‍ സപ്പോര്‍ട്ടിലാണിദ്ദേഹം.കാനഡയില്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വേദി ബുക്ക് ചെയ്തു. എന്നാല്‍ പിതാവ് രോഗബാധിതനായതോടെ അതെല്ലാം റദ്ദാക്കി ഇരുവരും യു എ ഇയ്ക്ക് പറക്കുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് ഇരുവരും റിബതും സനയും യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹിതരാകാന്‍ തീരുമാനിച്ചു.
Leave a Reply