ഹോട്ടല്‍ വാടക 66 രൂപ; പക്ഷെ, മുറി യുട്യൂബില്‍ ലൈവ് സ്ട്രീം ആയിരിക്കണം
ഫുക്കുവോക്ക: ജപ്പാനിലെ ഫുക്കുവോക്കയിലുള്ള അസാഹി റിയോക്കന്‍ എന്ന ഹോട്ടലിലെ എട്ടാം നമ്പര്‍ മുറി വെറും 66 രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കും. എന്നാല്‍ ഹോട്ടലിന്റെ ചില വ്യവസ്ഥകള്‍ പാലിക്കണമെന്നു മാത്രം.
എന്നാല്‍ മുറിയില്‍ താമസിക്കും മുന്‍പ് ഹോട്ടലുകാര്‍ ഒരു വ്യവസ്ഥ വെക്കും. ഇടപാടുകാരന്‍ മുറിയില്‍ ഉള്ളിടത്തോളം സമയം മുറിയിലെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്യപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് ആ വ്യവസ്ഥ. ഇത് പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മുറി ലഭിക്കും.
ജാപ്പനീസ് ശൈലിയിലുള്ള മുറിയില്‍ മടക്കിവെക്കാവുന്ന കിടക്ക, ടിവി, ചെറിയ മേശ തുടങ്ങിയ സൗകര്യങ്ങളൊക്കെയുണ്ടാവും. മുറിയെ പൂര്‍ണമായും പകര്‍ത്തുന്ന വിധത്തില്‍ ഒരു കാമറ ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടാകും. ഈ കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ യുട്യൂബില്‍ ലൈവ് ആയി സ്ട്രീം ചെയ്തുകൊണ്ടിരിക്കും.
താമസക്കാരന് മുറിയിലെ വെളിച്ചം അണയ്ക്കാന്‍ അനുവാദമുണ്ടായിരിക്കും എന്നതാണ് ഒരു ആശ്വാസം. മുറിയിലെ ശുചിമുറി കാമറയുടെ പരിധിക്ക് പുറത്തായിരിക്കും എന്നത് മറ്റൊരാശ്വാസം. മാത്രമല്ല, ദൃശ്യങ്ങള്‍ മാത്രമാണ് ലൈവ് സ്ട്രീമിങ്ങില്‍ ഉണ്ടാവുക, ശബ്ദം ഉണ്ടാവില്ല. ഈ ദൃശ്യങ്ങള്‍ ‘വണ്‍ ഡോളര്‍ ഹോട്ടല്‍’ എന്ന എന്ന യുട്യൂബ് ചാനലില്‍ ആര്‍ക്കും ലൈവ് ആയി കാണാനാവും.
Leave a Reply