Lucknow Murder Case l ടെറസ്സിൽ നിന്ന് തള്ളിയിട്ട് കൊന്നു

യുവതിയെ മൂന്നാംനിലയിലെ ടെറസ്സിൽ നിന്ന് തള്ളിയിട്ട് കൊന്നു; ഭർത്താവിന്റെ പരാതിയിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ l Lucknow Murder Case

Lucknow Murder CaseLucknow Murder Case
ലഖ്‌നൗ: ഗാസിയബാദിലെ ലോക് പ്രിയ വിഹാര്‍ കോളനിയില്‍ താസിക്കുന്ന ഇമ്രാന (35) ആണ് ഫ്‌ളാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ പരിക്കുകൾക്ക് കീഴടങ്ങി.

ഇതൊരു അപകടമരണമല്ലെന്നും ഭാര്യയെ അവരുടെ സുഹൃത്ത് ഷാഹിദ് തള്ളിയിട്ട് കൊല്ലുകയായിരുന്നെനും ഭര്‍ത്താവ് മുര്‍ത്സ പോലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് ഒളിവിലായ ഷാഹിദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരച്ചിൽ ഊർജിതമാക്കി.

അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം പൊടിപൊടിച്ചു! ആഘോഷത്തിമര്‍പ്പിന്റെ ചിത്രങ്ങള്‍ കണ്ടില്ലെന്നോ? കാണൂ!

Lucknow Murder Caseജോലിയുമായി ബന്ധപ്പെട്ട് മുര്‍ത്സ പുറത്ത്പോയ സമയത്ത് ഫ്ലാറ്റിലെത്തിയ ഷാഹിദ്, ഇമ്രാനക്കൊപ്പം ടെറസിലെത്തുകയും ഇരുവരും തമ്മിൽ നടന്ന തർക്കത്തിനിടയിൽ ഇയാൾ യുവതിയെ തള്ളിയിട്ട ശേഷം കടന്ന് കളയുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.

ബീഹാറിലെ മുസാഫര്‍പുര്‍ സ്വദേശികളായ ഇമ്രാനയും മുര്‍ത്സയും ഗാസിയാബാദിലെ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയിട്ട് ഒരു മാസമാകുന്നതേയുള്ളു. ഇമ്രാനയും ഷാഹിദും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച്ച അവസാനിപ്പിക്കാനാണ് കുടുംബത്തോടൊപ്പം താൻ താമസം മാറിയതെന്നും ഇയാളുടെ പരാതിയിൽ പറയുന്നു. ഇവർക്ക് മൂന്നു കുട്ടികളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*